യുവാവിനെ ആഴത്തിലുള്ള മുറിവുകളോടെ വാഹനത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു.
പള്ളുരുത്തിയിൽ ആണ് സംഭവം. മരിച്ച യുവാവിന്റെ പെൺസുഹൃത്തിൻ്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ......
ഒപ്പം ജോലി ചെയ്തിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതിലുള്ള 'പ്രണയപ്പക'യുടെ പേരില്‍ രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍, തമിഴ്നാട് ചെന്നൈ സ്വദേശിയും റോബോട്ടിക്സ് എഞ്ചിനീയറുമായ റെനെ ജോഷില്‍ഡയെ (26) അഹമ്മദാബാദ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി, നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ. മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ എന്നിവിടങ്ങളിലേക്ക് 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ചെന്നൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ എഞ്ചിനീയറാണ് അറസ്റ്റിലായ റെനെ ജോഷില്‍ഡ. ......
ജൂണ്‍ 25 ലോകം World Vitiligo Day ആയി ആചരിച്ചു വരുന്നു. അന്നാണ് മൈക്കിള്‍ ജാക്സണ് എന്ന ലോക പ്രശസ്ത ഗായകന് നമ്മെ വിട്ടുപോയത്, അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറം അല്ല കഴിവും കഠിനാധ്വാനവും നമ്മുടെ യോഗ്യത ആണ് നിര്‍ണയിക്കുന്നത് എന്ന്.
(ഋഗ്വേദത്തില്‍ പോലും വെള്ളപ്പാണ്ടിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. ......
അന്യമതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകൾ നടത്തി കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലാണ് സംഭവം.......
കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ് അറസ്റ്റിലായത്.
12 ഗ്രാം ഓളം എംഡിഎംഎ യും ഇയാളിൽ നിന്ന് കണ്ടെടുത്തു..
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
20 കിലോ കഞ്ചാവ് കൈവശം വയ്ക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാൾ കൈവശം വച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു.
ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ എംഡിഎംഎ കോട്ടയത്ത് എത്തിക്കുന്നത്.
തുടർന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ചെറിയ പാക്കറ്റുകളിലായി വിതരണം ചെയ്യുകയാണ് പതിവ്.
ഇതിനായി വിദ്യാർത്ഥികളും യുവാക്കളും അടക്കുന്ന ഒരു സംഘത്തെയും ഇയാൾ നിയോഗിച്ചിരുന്നു. ഈ യുവാക്കളുടെ കൈവശം രാസ ലഹരി ആവശ്യക്കാരിലേക്ക് കൈമാറുകയാണ് രീതി. ......
ബ്രഹ്മപുത്ര നദിയിൽ സർവീസ് നടത്തുന്നതിനായി രണ്ട് ആഡംബര റിവർ ക്രൂയിസ് കപ്പലുകളുടെ നിർമ്മാണത്തിനായി, ഇന്ത്യയിലെ പ്രമുഖ ആഡംബര റിവർ ക്രൂയിസ് ഓപ്പറേറ്ററായ അന്റാര റിവർ ക്രൂയിസസ് എന്ന ബ്രാൻഡ് നാമത്തിൽ പ്രവർത്തിക്കുന്ന ഹെറിറ്റേജ് റിവർ ജേർണീസ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ (സിഎസ്എൽ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി (ഹൂഗ്ലി സിഎസ്എൽ) ഒരു നിർമ്മാണ കരാറിൽ ഏർപ്പെട്ടു.
ഗംഗ, പത്മ, ബ്രഹ്മപുത്ര നദികളിലൂടെയുള്ള ആഴത്തിലുള്ള യാത്രകൾക്ക് പേരുകേട്ട അന്താര റിവർ ക്രൂയിസസ്, നിലവിൽ ദക്ഷിണേഷ്യയിലെ ഏറ്റവും പ്രശസ്തമായ നദികളിലൂടെ സഞ്ചരിക്കുന്ന ഇഷ്ടാനുസൃത ആഡംബര ക്രൂയിസ് കപ്പലുകളുടെ ഒരു കൂട്ടം പ്രവർത്തിക്കുന്നു. അതിന്റെ മുൻനിര കപ്പലായ ഗംഗാ വിലാസ്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും മനോഹരവുമായ നദീ ക്രൂയിസ് വാഗ്ദാനം ചെയ്യുന്നു. ......
കായലോട് പറമ്പായിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ജീവനൊടുക്കിയ കേസിലെ രണ്ടു പ്രതികൾ വിദേശത്തേക്ക് കടന്നു. പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ കേസിലെ പ്രതികളായ സുനീർ, സക്കരിയ എന്നിവരാണ് വിദേശത്തേക്ക് കടന്നത്. ......
ഇസ്രയേൽ - ഇറാൻ വെടിനിർത്തൽ കരാറിന് അധികം ആയസ്സുണ്ടായില്ല. ഇറാൻ വീണ്ടും ആക്രമിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ രംഗത്തെത്തി.......